കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം

ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എസ്‌സി ബോട്ടണി (സ്‌പെഷ്യലൈസേഷൻ ഇൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എ പൊളിറ്റിക്ക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ മാസ്റ്റർ ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എസ്‌സി കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേണിംഗ്, കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാറ്റാ അനലിറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 5 ന് കാര്യവട്ടം ഗവ. കോളേജിൽ നടത്തും.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ ഡബിൾ മെയിൻ (എക്കണോമിക്സ് , മാത്തമാറ്റിക്സ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ ഒക്ടോബർ ഒന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.




