BUSINESS
കൊച്ചിൻ ഷിപ് യാർഡ്, നെതർലൻഡ്സ് കമ്പനിയുടെ 23% ഓഹരികൾ സ്വന്തമാക്കും, യൂറോപ്പിൽ സാന്നിദ്ധ്യം വർധിപ്പിക്കുക ലക്ഷ്യം

നെതർലൻഡ്സ് ആസ്ഥാനമായ ഷിപ് ഡിസൈൻ & എൻജിനീറിയറി കമ്പനിയായ കോണോഷിപ് ഇന്റർനാഷണൽ ഹോൾഡിങ്സ് ബി.വി- യുടെ 23% ഓഹരികൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ് യാർഡ് . 2.30 ദശലക്ഷം ഡോളറുകളുടെ ഇടപാടാണ് നടക്കുക.ഈ തന്ത്രപ്രധാനമായ നീക്കം, ആധുനിക ഡിസൈൻ സാങ്കേതികവിദ്യകളിലൂടെ യൂറോപ്യൻ തീരപ്രദേശങ്ങളിലും, ഹ്രസ്വദൂര ഷിപ്പിംഗ് മേഖലകളിൽ സാന്നിധ്യമറിയിക്കാൻ ഇന്ത്യൻ കപ്പൽ നിർമ്മാതാക്കൾക്ക് സഹായകമാകും.. ഇതിനായി കോച്ചിൻ ഷിപ് യാർഡും, കോണോഷിപ്പും ചേർന്ന് ഷോർട്ട്-സീ വെസലുകൾ, തീരദേശ കപ്പൽ ഗതാഗതം, ഉൾനാടൻ ജലഗതാഗതം, മറ്റ് സമുദ്ര സേവനങ്ങൾ എന്നിവയിൽ ആൾട്ടർനേറ്റീവ് ഫ്യുവൽ ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കും.ഈ ഏറ്റെടുക്കൽ പൂർണ്ണമായും പണമിടപാട് (Cash consideration) വഴിയാണ് നടക്കുന്നത്. ഡീലിന്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിൽ (DIPAM) നിന്നുള്ള അനുമതി ഇതിനകം ലഭ്യമായിട്ടുണ്ട്. കരാർ ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കോണോഷിപ് ഇന്റർനാഷണൽ ഹോൾഡിങ്2014 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് കോണോഷിപ്പ്. ജനറൽ കാർഗോ വെസലുകൾ, ടാങ്കറുകൾ, ഡ്രെഡ്ജറുകൾ, ഫെറികൾ, ഓഫ്‌ഷോർ വെസലുകൾ എന്നിവയുടെ ഡിസൈനിംഗും എഞ്ചിനീയറിംഗും ചെയ്യുകയും, ലോകമെമ്പാടുമുള്ള ഷിപ് യാർഡുകൾക്ക് എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയുടെ ടേണോവറിൽ സ്ഥിരതയാർന്ന വളർച്ചയാണ് രേഖപ്പെടുത്തുന്നത്.കൊച്ചിൻ ഷിപ് യാർഡ്ഇന്ത്യയിലെ മുൻനിര കപ്പൽ നിർമാണ കമ്പനിയാണിത്. ഡിഫൻസ്, കൊമേഷ്യൽ, ഓഫ് ഷോർ വെസലുകളുടെ നിർമാണം നടത്തുന്നു. തദ്ദേശീയമായ സൊല്യൂഷനുകളിലാണ് കമ്പനി കൂടുതലായി ഫോക്കസ് ചെയ്യുന്നത്.നിലവിൽ 36,074 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള കമ്പനി മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത് എൻ.എസ്.ഇയിലെ ഓഹരി വില, 1,370.60 രൂപയാണ്. 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 1,977/1,187 രൂപ നിലവാരങ്ങളിലാണ്. സെക്ടർ പി/ഇ 81.79, സ്റ്റോക്ക് പി/ഇ 53 നിലവാരങ്ങളിലാണ്. ഇത് ഈ ഓഹരി അണ്ടർ വാല്യുവേഷനിലാണെന്ന സൂചന നൽകുന്നു.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News




