NEWS

സ്റ്റേഷൻ മറന്നതോ, സാങ്കേതിക പിഴവോ? കുമാരനല്ലൂരിൽ മെമു ട്രെയിൻ നിർത്തിയില്ല, പിന്നോട്ട് എടുത്തു


കോട്ടയം ∙ കുമാരനല്ലൂരിൽ നിർത്തിയില്ല, മെമു ട്രെയിൻ പിന്നോട്ട് എടുത്തു. രാത്രി 7.35നാണ് സംഭവം. വൈകിട്ട് 6.15ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന കൊല്ലം മെമുവാണ് കുമാരനല്ലൂർ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പോയത്. പ്ലാറ്റ്ഫോമിന് പുറത്തെത്തിയ ശേഷമാണു ട്രെയിൻ നിർത്തിയത്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നു ട്രെയിൻ പിന്നോട്ടേക്ക് എടുത്ത് പ്ലാറ്റ്ഫോമിൽ നിർത്തി. യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.


Fashion ⏭️

Back to top button