NEWS

‘ഷാനവാസിനെ സെറ്റിൽ ചെയ്യണം, നോർമൽ കോൾ വേണ്ട’: ലക്ഷങ്ങൾ കൈക്കൂലി തട്ടാൻ ശ്രമം, ഓവർസിയറും കൂട്ടാളിയും പിടിയിൽ


കൊച്ചി ∙ വ്യാജപരാതി ഉന്നയിച്ച് കെട്ടിട ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി തട്ടാൻ ശ്രമിച്ച കൊച്ചി കോർപറേഷൻ ഓവർസിയറും കൂട്ടാളിയും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ (45), ഇടനിലക്കാരനായ ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ (44) എന്നിവരെയാണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി വിജിലൻസ് എറണാകുളം യൂണിറ്റ് പിടികൂടിയത്. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സീന പിടിയിലായത്.കതൃക്കടവിലുള്ള വാണിജ്യ കെട്ടിടത്തിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. പരാതിക്കാരൻ കെയർടേക്കറായി ചുമതല വഹിച്ചിരുന്ന കലൂർ കതൃക്കടവിലുള്ള കെട്ടിടത്തിനു 2009ൽ കെട്ടിട നമ്പർ അനുവദിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാർക്ക് നൽകുന്നതിനു മുൻപായി ചില അറ്റകുറ്റപ്പണികൾ നടത്തി. ഈ സമയം കെട്ടിടത്തിനെതിരെ ‘ലാൻഡ് ആന്റ് ബിൽഡിങ് സേഫ്റ്റി കൗൺസിൽ’ എന്ന സംഘടനയുടെ പേരിൽ ബിൽഡിങ് നിർമാണത്തിൽ മതിയായ മാനദണ്ഡങ്ങൾ  പാലിച്ചിട്ടില്ലെന്നും മറ്റും കാണിച്ച് ഷാനവാസ്, കൊച്ചി കോർപറേഷനു പരാതി നൽകി. പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോർപറേഷൻ ഓവർസിയറായ സീനയെ നേരിൽ കണ്ട് രേഖകൾ സമർപ്പിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.


Fashion ⏭️

Back to top button