NEWS

റെയ്ഡിന് പിന്നാലെ പ്രതിഷേധം; മൊഹാലിയിൽ ഇ.ഡി വാഹനം അടിച്ചുതകർത്ത് എഎപി പ്രവർത്തകർ


ഛണ്ഡിഗഡ് ∙ ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫിസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ തിരച്ചിലിനും സർവേ നടപടികൾക്കും എതിരെ എഎപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ഇ.ഡിയുടെ വാഹനങ്ങൾ അടിച്ചുതകർത്തു. ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ കേന്ദ്ര ഏജൻസിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഇരച്ചുകയറിയ പ്രവർത്തകർ, ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന ഓഫിസുകളിലേക്ക് നീങ്ങാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരുമായി കടുത്ത കൈയാങ്കളിക്ക് കാരണമായി. സംഘർഷത്തിനിടയിൽ ഇ.ഡി വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ എഎപി പ്രവർത്തകർ തല്ലിത്തകർക്കുകയായിരുന്നു. 


Fashion ⏭️

Back to top button