NEWS

വടക്കൻ കേരളത്തിൽ‌ മഴ കനക്കും, രണ്ടിടത്ത് ഓറഞ്ച് അലർട്ട്; കോഴിക്കോട്ടെ മലയോര മേഖലകളിൽ അതീവ ജാഗ്രത


കോട്ടയം ∙ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ യെലോ അലർട്ടാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെ മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലേയാര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Fashion ⏭️

Back to top button