തലസ്ഥാനത്ത് തെരുവ് നായ്ക്കൾ പെരുകുന്നു; ജനജീവിതം ദുസഹം, റിപ്പോർട്ട് തേടി കമ്മീഷൻ

തെരുവ് നായകൾ
തിരുവനന്തപുരം: ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തിൽ വർദ്ധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾ, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്‌പോട്ടുകൾ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുന്നതായി പരാതിക്കാരൻ ആരോപിച്ചു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
English Summary
The Human Rights Commission Chairperson Justice Alexander Thomas has registered a case over the dangerous increase in stray dog menace across Thiruvananthapuram district. Notices were issued to the Principal Secretary, Local Self-Government Department, and the Corporation Secretary for their alleged inaction, following a public activist’s complaint. Authorities must submit a report within one month.
RELATED TOPICS: STRAY DOG MENACE, HUMANRIGHTS COMMISSION, CASE, THIRUVANANTHAPURAM
Read News ⏭️




