NEWS
പ്രതീക്ഷിച്ച പരിഗണനയില്ലാതെ കേരള നേതാക്കൾ; വി. മുരളീധരനെ ആന്ധ്രയുടെ പ്രഭാരി സ്ഥാനത്തുനിന്ന് ഒഴിവാക്കി

തിരുവനന്തപുരം ∙ ബിജെപി ദേശീയ കമ്മിറ്റിയിൽ പ്രഭാരി, സഹപ്രഭാരി സ്ഥാനങ്ങൾ നിർണയിച്ചപ്പോൾ കേരളത്തിൽ നിന്നുള്ളവർക്ക് പ്രതീക്ഷിച്ച പരിഗണനയില്ല. വി.മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനുണ്ടായ അവഗണന കേരള ഘടകത്തിൽ പ്രതിഫലിച്ചേക്കാം. ആന്ധ്രയുടെ പ്രഭാരിയായിരുന്ന വി.മുരളീധരനെ ഒഴിവാക്കി. പ്രഭാരിയെന്ന നിലയിൽ അദ്ദേഹം ദേശീയ നിർവാഹക സമിതിയിൽ തുടരുകയായിരുന്നു. എംഎൽഎമാർ സ്വന്തം നിയോജകമണ്ഡലങ്ങളിൽ സജീവമാകണമെന്ന ദേശീയ നേതൃത്വത്തിന്റെ നയത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ നീക്കിയതെന്നാണ് അറിയുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുമോയെന്ന് ഉറപ്പില്ല. ദേശീയ സെക്രട്ടറിയായി നിയമിതനായ കെ.സുരേന്ദ്രൻ കർണാടക പോലുള്ള വലിയ സംസ്ഥാനങ്ങളുടെ പ്രഭാരിയോ സഹപ്രഭാരിയോ ആകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പുതുച്ചേരിയിലെ പ്രഭാരി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.
Fashion ⏭️




