NEWS
ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷത്തിലേക്ക്; ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടർ വാഹനങ്ങൾക്ക് നികുതി ഇളവ്

തിരുവനന്തപുരം∙ ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി വർധിപ്പിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന വാഹനങ്ങൾക്കായിരുന്നു നേരത്തെ ഏഴ് ലക്ഷം രൂപ വരെയുള്ള പർച്ചേസ് മൂല്യത്തിന് മോട്ടർ വാഹന നികുതിയിൽ ഇളവ് നൽകിയിരുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ ഈ പരിധി 15 ലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേരള മോട്ടർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി 2022 ലെ ഉത്തരവ് തിരുത്തി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി അറിയിച്ചു.
Fashion ⏭️




