സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു, കലാ സൂര്യന്റെ നിര്യാണം തിരുവനന്തപുരത്ത്

soorya krishnamoorthy
തിരുവനന്തപുരം: സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ശബ്ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്ണമൂർത്തി സൂര്യ കൃഷ്ണമൂർത്തിയായി അറിയപ്പെട്ടത്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ അൽപംമുൻപാണ് അന്ത്യമുണ്ടായത്.
കോട്ടയത്ത് 1951 ഏപ്രിൽ 11നാണ് നടരാജ കൃഷ്ണമൂർത്തിയുടെ ജനനം. പിതാവ് മുൻ ചീഫ് എഞ്ചിനീയറായിരുന്ന പരേതനായ നടരാജ പിള്ള, മാതാവ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകയായിരുന്ന സി സരസ്വതി അമ്മ. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായ അദ്ദേഹം ഐഎസ്ആർഒയിൽ സീനിയർ സയന്റിസ്റ്റായി ജോലിനോക്കി. പിന്നീട് ജോലി രാജിവച്ചാണ് കലാരംഗത്ത് സജീമായത്.
English Summary
Renowned theatre artist and former Sangeet Natak Akademi chairman Soorya Krishnamoorthy has passed away at the age of 75. He was a pioneering artist who popularised light-and-sound shows in Kerala about three decades ago, combining theatrical performances with innovative lighting and sound.




