NEWS
മനുഷ്യരെ കൊല്ലുന്ന അക്രമകാരികളായ കാട്ടാനകളെ കൊല്ലണം, ദാക്ഷിണ്യം കാണിക്കരുത്: എം.എം. മണി

തൊടുപുഴ ∙ അക്രമകാരികളായ കാട്ടാനകളെ കൊല്ലുക തന്നെ ചെയ്യണമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അങ്ങനെ ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ വനമേഖലയില്‍ അറുപതോളം പേരെയാണ് കാട്ടാന കൊന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ നാല് പേർക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. ഇവിടെയുള്ള ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ക്ക് യാതൊരു വിധത്തിലും ജീവിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും എംഎം മണി പറഞ്ഞു.ജനങ്ങളുടെ ഭീതി അകറ്റേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. അതിന്‍റെ ഉത്തരവാദിത്തം വനം വകുപ്പിനും പൊലീസിനുമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അക്രമകാരികളായ കാട്ടാനകളെ കൊല്ലണമെന്ന് പറയുന്നത് ശരിയാണോയെന്ന് ചോദിച്ചാല്‍, താന്‍ പറയുന്നത് തന്റെ തീരുമാനമാണ്. മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? വനം വകുപ്പും പൊലീസും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് കൈക്കൊള്ളണമെന്നും മണി വ്യക്തമാക്കി.
Fashion ⏭️




