NEWS
തിരുവോണം ബംപർ: 30 കോടിയുടെ ഭാഗ്യശാലിയെ അറിയാൻ 3 ദിവസം കൂടി, ഇതുവരെ വിറ്റത് 87.68 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം ∙ നറുക്കെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന് വൻ വിൽപന. ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകൾ. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനാണ് സർക്കാർ ലക്ഷ്യം. 26ന് ഉച്ചയ്ക്ക് 1.30ന് ഗോർക്കി ഭവനിൽ മന്ത്രി കെ.മുരളീധരൻ നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. പൂജ ബംപർ ടിക്കറ്റ് അന്ന് വിപണിയിലിറക്കും. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതവുമാണ്. നാലാം സമ്മാനമായി 5 ലക്ഷം രൂപയും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപയും നൽകും. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.
Fashion ⏭️




