NEWS

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; വിടവാങ്ങിയത് ‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രിയപ്പെട്ട ജമീല ഉമ്മ

സാവിത്രി ശ്രീധരൻ

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രശസ്ത നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് നടിയെ വീട്ടിലേക്ക് മാറ്റിയത്.

40 വർഷം നീണ്ടു നിന്ന നാടകഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്ക് പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു.

കാര യുജന കലാസമിതിയുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. കെടി മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകമാണ് അഭിനയ ജീവിതത്തിൽ നിർണായകമായത്. കെടിയുടെ ‘കലിംഗ’, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്രേഴ്‌സ്, വിക്രമൻനായരുടെ ‘സ്റ്റേജ് ഇന്ത്യ’ തുടങ്ങിയ സമിതികളിൽ അഭിനയിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും സാവിത്രിക്ക് ലഭിച്ചിട്ടുണ്ട്.

English Summary

Renowned Malayalam film and theatre actress Savithri Sreedharan has passed away at 85 due to age-related ailments at her Kozhikode residence. Known for her role in “Sudani from Nigeria,” she had a distinguished 40-year theatre career, starting at age 16. She transitioned to professional theatre after two decades in amateur productions, earning her first award in 1964.
RELATED TOPICS: SAVITHRI SREEDHARAN, DEATH, MALAYALAM ACTRESS, SAVITHRI SREEDHARAN DEATH, KOZHIKODE

Read News ⏭️

Back to top button