LIFESTYLE

ഇത് സംവിധായകന്റെ ഭാഗ്യവീട്: പണി തുടങ്ങിയപ്പോൾ സ്‌റ്റേറ്റ് അവാർഡ്, താമസം തുടങ്ങിയപ്പോൾ നാഷണൽ അവാർഡ്!


ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. 2021ൽ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തി. ‘റൈഫിൾ ക്ലബ്’, ‘അവിഹിതം’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. കാസർഗോഡ് കാഞ്ഞങ്ങാടുള്ള ഇദ്ദേഹത്തിന്റെ സ്വപ്നഭവനവും ഒരു സിനിമാക്കഥ പോലെ നിരവധി ട്വിസ്റ്റുകൾ ഉള്ളതാണ്.പ്രകൃതിയിലെയും ജീവിതത്തിലെയും സ്വാഭാവികതയാണ് സെന്നയുടെ സിനിമകളിൽ കാണാനാവുക. ഇതേ തീമാണ് വീട്ടിലും തുടരുന്നത്. മിനുമിനുത്ത, പളപളാ തിളങ്ങുന്ന ഇടങ്ങളല്ല ഇവിടെയുള്ളത്, പകരം ഇഷ്ടികയുടെയും സിമന്റിന്റെയും സ്വാഭാവികതയുള്ള പരുപരുത്ത പ്രതലങ്ങളാണ്.തന്റെ പ്രിയ വളർത്തുനായയുടെ പേര് കൂട്ടിച്ചേർത്താണ് സംവിധായകൻ വീടിന് പേരിട്ടിരിക്കുന്നത്- വില്ല-മാക്സ്. പ്രാദേശികമായ നിർമാണസാമഗ്രികൾ ഉപയോഗിച്ച് കഴിവതും പ്രകൃതിസൗഹൃദമായാണ് വീട് നിർമിച്ചിരിക്കുന്നത്.പുറമെ കാണുമ്പോൾ രണ്ടുനിലയെങ്കിലും ബേസ്മെന്റ് കൂടിച്ചേർത്താൽ മൂന്നുനില വീടാണിത്. ഇഷ്ടിക കൊണ്ടാണ് വീട് നിർമിച്ചത്. മേൽക്കൂര ജിഐ ട്രസ് ചെയ്തശേഷം മംഗലാപുരം ഓട് വിരിച്ചു. എർത്തി ടോൺ ആണ് വീട് പ്രതിഫലിപ്പിക്കുന്നത്.പുറംകാഴ്ചയിൽ ‘ഇവിടെയെന്ത് കാണാനാ?’ എന്ന് തോന്നുന്ന മുൻവിധി അകത്തേക്ക് കയറുമ്പോൾ മാറും. വിശാലമായ തുറന്ന ഇടങ്ങളാണ് അകത്തേക്ക് സ്വാഗതം ചെയ്യുന്നത്.ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാത്റൂമുകൾ, ബേസ്മെന്റിൽ ഒരു സ്റ്റുഡിയോ സ്‌പേസ്, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4100 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.


Cinema ⏭️

Back to top button