NEWS

അഭിമന്യു കേസിൽ രഹസ്യവിചാരണയില്ല

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യവിചാരണയാവശ്യപ്പെട്ടുളള പ്രതികളുടെ ഹർജി തള്ളി. അതിനുള്ള അസാധാരണ സാഹചര്യമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങൾ ദൃശ്യം പകർത്തുന്നത് തടയണമെന്ന പ്രതികളുടെ ആവശ്യവും അംഗീകരിച്ചില്ല.

ഒക്ടോബർ 15 മുതൽ തുറന്ന കോടതിയിൽ ഒന്നാംഘട്ട വിചാരണ തുടങ്ങും. ആദ്യദിനം ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കും. ആകെ 156 സാക്ഷികളുണ്ട്. 18 ദിവസത്തിനുള്ളിൽ വിസ്താരം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് മുഖ്യപ്രതികളും ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായ 16 പേരെ വിചാരണചെയ്യും. ഇവരെ സംരക്ഷിച്ചതിനും സഹായിച്ചതിനും പ്രതിചേർക്കപ്പെട്ട 10 പേരുടെ വിചാരണ പിന്നീട് നടക്കും.

Read News ⏭️

Back to top button