NEWS

തിരുവോണം ബംപർ ഹിറ്റ്; ഒന്നാം സമ്മാനം 30 കോടി, വിറ്റത് 87 ലക്ഷം ടിക്കറ്റുകൾ


തിരുവനന്തപുരം∙ 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. 438 കോടി രൂപയാണ് ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിനു കിട്ടിയത്. നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വിൽപന ആരംഭിച്ചത്.


Fashion ⏭️

Back to top button