BUSINESS

സ്റ്റാർബക്‌സിന്റെ ‘ബിസിനസ് താക്കോൽ’ ഇനി തമിഴ്നാട്ടിൽ, കരാറിലെത്തി വിജയ് സർക്കാർ


ചെന്നൈ ∙ ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ യുഎസ് കമ്പനി സ്റ്റാർബ‌ക്‌സ്, ഗ്ലോബൽ കേപബിലിറ്റി സെന്റർ (ജിസിസി) ആരംഭിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. 800 പേർക്കു തൊഴിൽ ലഭിക്കും. സ്റ്റാർബക്‌സിന്റെ ലോകമെമ്പാടുമുള്ള ബിസിനസിനു ചെന്നൈയിലെ ജിസിസിയിൽ നിന്നു പിന്തുണ നൽകും. ടെക്‌നോളജി പ്രഫഷനലുകൾക്കാണ് ജോലി സാധ്യതയെന്ന് സ്റ്റാർബക്‌സ് ചീഫ് ടെക്‌നോളജി ഓഫിസർ ആനന്ദ് വരദരാജൻ പറഞ്ഞു. ജിസിസി ആരംഭിക്കാൻ കഴിഞ്ഞ ദിവസം അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസ് ഇന്ത്യയുമായി തമിഴ്നാട് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ 250ലധികം തൊഴിലവസരങ്ങളുണ്ടാകും.


Travel ⏭️

Back to top button