NEWS
മോഡലിന്റെ ശരീരഭാഗങ്ങൾ റഫ്രിജറേറ്ററിലും കറിച്ചട്ടിയിലും; മുഖംമറച്ച് മുൻ ഭർത്താവും കുടുംബവും, വിചാരണയുടെ തത്സമയ സംപ്രേഷണത്തിന് കോടതി

ഹോങ്കോങ്∙ ഹോങ്കോങ് മോഡലും ഇൻഫ്ലുവൻസറുമായ എബി ചോയിയുടെ ശരീര ഭാഗങ്ങൾ റഫ്രിജറേറ്ററിലും ചട്ടിയിലും കണ്ടെത്തിയ സംഭവത്തിൽ മുൻ ഭർത്താവ് അലക്സ് ക്വാങ്, സഹോദരൻ ആന്റണി ക്വാങ്, പിതാവ് ക്വാങ് കൗ എന്നിവർ കോടതിയിൽ ഹാജരായി. എബി ചോയിയുടെ ശരീര ഭാഗങ്ങൾ മൂന്ന് വർഷം മുൻപാണ് വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകം, മൃതദേഹം നിയമാനുസൃതമായി സംസ്കരിക്കുന്നത് തടഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.മുഖം മറച്ചാണ് പ്രതികൾ കോടതിയിൽ ഹാജരായത്. വിചാരണ കാണുന്നതിന് ആളുകൾ കോടതിമുറിക്കു മുന്നിൽ കാത്തുനിന്നിരുന്നു. ആളുകൾക്ക് വിചാരണ കാണുന്നതിന് കോടതിമുറിക്ക് പുറത്ത് തത്സമയ സംപ്രേഷണവും ക്രമീകരിച്ചിട്ടുണ്ട്. ജൂറി വിചാരണ 45 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Fashion ⏭️




