HEALTH
നല്ല ഉറക്കം കിട്ടാൻ രാത്രി കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

നന്നായി ഉറങ്ങണമെങ്കിൽ കിടപ്പുമുറിയിലെ താപനിലയും ഉറങ്ങുന്ന സമയവുമെല്ലാം പ്രധാനമാണ്. എന്നാൽ അതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, അത്താഴത്തിന് കഴിക്കുന്ന ഭക്ഷണം. ദഹനവും ഉറക്കവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രിയിലെ അത്താഴം ശരിയായി തിരഞ്ഞെടുത്താൽ വയറിന് അസ്വസ്ഥതയുണ്ടാകാതെ ഉറങ്ങാൻ സഹായിക്കും. രാത്രിയിലെ അത്താഴം കുടലിന്റെ വിശ്രമത്തിനും സ്വാഭാവികമായ പുനരുജ്ജീവന പ്രക്രിയയ്ക്കും സഹായിക്കുന്ന തരത്തിലായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അത്താഴത്തിൽ എന്തൊക്കെ വേണം? കുടലിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഫൈബർ. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ ഫൈബറിന്റെ നല്ല ഉറവിടങ്ങളാണ്. ഇവ കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനും അതുവഴി വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും ഫൈബർ സഹായിക്കും.കുടലിന്റെ ആരോഗ്യത്തിന് മികച്ച 5 അത്താഴങ്ങൾമധുരക്കിഴങ്ങ്: രുചിയും പോഷകഗുണങ്ങളും ഒരുപോലെ നൽകുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഒരു ഇടത്തരം മധുരക്കിഴങ്ങിൽ ഏകദേശം നാല് ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യത്തിന് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. മലബന്ധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കാനും മധുരക്കിഴങ്ങിന് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലടങ്ങിയ റെസിസ്റ്റന്റ് സ്റ്റാർച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമാകാനും സഹായിക്കും. വേവിച്ചോ ചുട്ടോ ഗ്രിൽ ചെയ്‌തോ എയർ ഫ്രൈ ചെയ്‌തോ മധുരക്കിഴങ്ങ് കഴിക്കാം. സാൽമണും ബ്രോക്കോളിയും: സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. കുടലിന്റെ സംരക്ഷണ പാളിയുടെ ആരോഗ്യം നിലനിർത്താൻ ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് തുടങ്ങിയ പോഷകങ്ങളും സാൽമണിൽ ലഭിക്കും. സാൽമണിനൊപ്പം ചെറുതായി വഴറ്റിയ ബ്രോക്കോളി ചേർക്കാം. പരിപ്പ് അല്ലെങ്കിൽ ബോൺ ബ്രോത്ത് സൂപ്പ്: രാത്രിയിൽ ചൂടുള്ള ഒരു കപ്പ് സൂപ്പ് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പരിപ്പ് സൂപ്പോ ബോൺ ബ്രോത്ത് സൂപ്പോ നല്ലൊരു ഓപ്ഷനാണ്. പരിപ്പ് ഫൈബറിന്റെ നല്ല ഉറവിടമാണ്. ബോൺ ബ്രോത്ത് എളുപ്പത്തിൽ ദഹിക്കുന്നതും കൊളാജൻ ഉൾപ്പെടെയുള്ള ഘടകങ്ങൾ ലഭ്യമാക്കുന്നതുമായ ഭക്ഷണമാണ്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ വയറിന് സുഖകരമായ ഒരു അത്താഴമായി ഇത് തിരഞ്ഞെടുക്കാം.
Cinema ⏭️




