NEWS

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു


ദുബായ്∙ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ദുബായ് റൂളേഴ്സ് കോർട്ട് അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരാരൂചകമായി ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.സഹോദരന്റെ വേർപാടിൽ അനുശോചിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിപ്പ് പങ്കുവച്ചു. തങ്ങളുടെ കാഴ്ചയിൽ നിന്ന് താങ്കൾ മറഞ്ഞെങ്കിലും പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് കുറിപ്പിൽ പറഞ്ഞു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്റെ പിതൃസഹോദരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.


Fashion ⏭️

Back to top button