NEWS
മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

ചങ്ങനാശേരി∙ മലയാളിയായ ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു. ചങ്ങനാശേരി കുറുമ്പനാടം മൂലയിൽ ദീപു (43) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച (22) രാവിലെ 11ന് ഔദ്യോഗിക സൈനിക ബഹുമതികളോടെ കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തും. മൃതദേഹം തിങ്കളാഴ്ച (21) ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും. ഇന്ത്യൻ ആർമി ലഫ്റ്റനന്റ് കേണലായി ഗ്വാളിയറിൽ സേവനം ചെയ്യുകയായിരുന്നു. എം.സി.സ്കറിയയുടെയും (റിട്ട. ഡിഫൻസ് മിനിസ്ട്രി), ശാന്തമ്മ സ്കറിയയുടെയും മകനാണ്. ഭാര്യ: തൃശൂർ വേലൂർ ചീരമ്പൻ കുടുംബാംഗമായ പ്രീതി. മക്കൾ: ദിയ ദീപു, ഇഷാൻ ദീപു.
Fashion ⏭️




