BUSINESS

സബ്സിഡി എൽ.പി.ജി ഇനി ആർക്കൊക്കെ ലഭിക്കില്ല? 2026 ഒക്ടോബർ 1 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ


ഇന്ത്യയിൽ സബ്സിഡിയോടെ പാചക വാതക സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒഥന്റിക്കേഷൻ (Biometric Aadhaar Authentication-BAA) നിർബന്ധമാക്കി. 2026 ഒക്ടോബർ 1 മുതലാണ് ഇത് നടപ്പാക്കുകയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാതെ വീടുകളിലേക്ക് തന്നെയാണ് എൽ.പി.ജി സിലിണ്ടർ എത്തുകയെന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.വ്യാജ കണക്ഷനുകൾ, യോ​ഗ്യതയില്ലാത്തവർ നേടുന്ന കണക്ഷനുകൾ എന്നിവ തടയുകയും ലക്ഷ്യമാണ്. സബ്സിഡി ഡെലിവറി മെക്കാനിസം കൂടുതൽ സുതാര്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.സെപ്റ്റംബർ 19 പ്രകാരമുള്ള കണക്കുകളിൽ ഇന്ത്യയിൽ ആകെ 27.43 കോടി ആക്ടീവായ ഡൊമസ്റ്റിക് എൽ.പി.ജി ഉപഭോക്താക്കളാണുള്ളത്. ഇതിൽ 89.9 ശതമാനവും ഒഥന്റിക്കേഷൻ പൂർത്തിയാക്കിയവരാണ്. ഇവർ ഇനി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഇവർക്ക് എൽ.പി.ജി റീഫിൽ ബുക്കിങ് തടസ്സമില്ലാതെ തുടർന്നും ചെയ്യാൻ സാധിക്കുംഅതേ സമയം, ഒഥന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് ഇത് ചെയ്തതിന് ശേഷം മാത്രമേ സിലിണ്ടറുകൾ ലഭിക്കുകയുള്ളു. ഈ നടപടിക്രമങ്ങൾ ചെയ്യുന്നതിനായി മൂന്ന് മാർ​ഗങ്ങളാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശിക്കുന്നത്.ഡെലിവറി നടത്തുന്ന സമയത്ത് ഏജന്റിന് അതാത് ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ ആപ്ലിക്കേഷനുകൾ ഉപയോ​ഗിച്ച് ഒഥന്റിക്കേഷൻ നടപ്പാക്കാൻ സാധിക്കും. ഡിസ്ട്രിബ്യൂട്ടർമാരുടെ ഷോറൂമുകളിൽ വെച്ചോ, ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് ഉപയോക്താക്കൾക്ക് വീട്ടിൽ വെച്ചോ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.ഇൻഡെൻ ഉപയോക്താക്കൾക്ക് IndianOil ONE ആപ്ലിക്കേഷനും, ഭാരത് ​ഗ്യാസ് കസ്റ്റമേഴ്സിന് HelloBPCL എന്ന ആപ്പും, എച്ച്.പി ​ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY ആപ്ലിക്കേഷനും ഉപയോ​ഗിച്ച് സെൽഫ് ഇ-കെ.വൈ.സി നടത്താൻ സാധിക്കും. ഈ നടപടിക്രമങ്ങൾ എങ്ങനെ ചെയ്യണമെന്ന് പ്രധാൻ മന്ത്രി ഉജ്വല യോജന പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളിലൂടെ മനസ്സിലാക്കാം.ബയോമെട്രിക് ഒഥന്റിക്കേഷൻ ചെയ്യാത്തവർക്കും, ചെയ്യാൻ താല്പര്യമില്ലാത്തവർക്കും സബ്സിഡിയില്ലാതെ സിലിണ്ടറുകൾ നേടുന്നതിന് തടസ്സമില്ല. ഇവർ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ വെബ് പോർട്ടൽ, വാട്സാപ്പ് ചാറ്റ് ബോട്ട്, IVRS, മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകൾ വഴി തങ്ങളുടെ ചോയിസ് നൽകേണ്ടതാണ്. ഇവർക്ക് സിലിണ്ടറുകളുടെ ലഭ്യതയനുസരിച്ച് 5 അല്ലെങ്കിൽ 10 കിലോ​ഗ്രാം സിലിണ്ടറുകൾ നൽകും.


Read News

Back to top button