NEWS
സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്ത

കൊല്ലം∙ പത്താം ക്ലാസ് വിദ്യാർഥിയും ബന്ധുവായ യുവാവും ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. ഇരുവരും അടുപ്പത്തിൽ ആയിരുന്നുവെന്നാണ് വിവരം. ആകോലിൽ തൊടിയഴികം വീട്ടിൽ സുനിൽകുമാർ–നിഷ ദമ്പതികളുടെ മകൾ വിസ്മയ (15), നെടുമ്പന പള്ളിമൺ തട്ടാരഴികം വീട്ടിൽ അനിൽകുമാർ–സുനിത ദമ്പതികളുടെ മകൻ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് വിസ്മയ.ഇന്നലെ രാവിലെ മാതാപിതാക്കൾ ജോലിക്കു പോയതിനു പിന്നാലെയാണ് വിസ്മയ സ്കൂളിലേക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയത്. യൂണിഫോം ഒഴിവാക്കി സാധാരണ വേഷമാണ് ധരിച്ചത്. വിദ്യാർഥികളുടെ മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സ്കൂൾ വാട്സാപ് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ വിസ്മയ സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധികൃതർക്കു മനസ്സിലായി. ഗ്രൂപ്പിൽ നിന്നും വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ ‘എക്സിറ്റ്’ അടിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് സംശയം തോന്നി മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആക്കിയ വിവരം അധ്യാപകർ പറഞ്ഞപ്പോഴാണ് രക്ഷിതാക്കൾ അറിയുന്നത്. രാവിലെ അമ്മ ജോലിക്കു പോകുന്നതിനു മുൻപ് വിസ്മയ തന്നെ ഗ്രൂപ്പിൽ നിന്നും ആ നമ്പർ ഒഴിവാക്കിയത് ആയിരിക്കാമെന്നാണ് നിഗമനം.
Fashion ⏭️




