NEWS
വൈദ്യുതി മുടങ്ങും; ഇന്ന് രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാവും. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിപ്പിലുള്ളത്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിലാണ്. സാധാരണയുള്ളതിൽനിന്ന് 1200 മെഗാവാട്ട് വരെ ഉപഭോഗം കൂടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.അതേസമയം, പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലെ കുറവും വൈദ്യുതി നിയന്ത്രണത്തിനു കാരണമാണ്. മധ്യപ്രദേശിൽനിന്നു ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്നും കെഎസ്ഇബിയുടെ വാർത്താക്കുറിപ്പിലുണ്ട്.
Fashion ⏭️


