NEWS

കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയിൽ


കോഴിക്കോട്∙ വധശ്രമ കേസിൽ  ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മുക്കം സ്വദേശി രാജീവ് നഗർ കോളനിയിൽ മഹേഷ് (26) നെ കസബ പൊലീസ് പിടികൂടി. 2023 ജൂലൈയിൽ പാളയം ജംക്​ഷനിൽ വച്ച് മദ്യലഹരിയിൽ വന്ന പ്രതി യാതൊരു  പ്രകോപനവുമില്ലാതെ കുണ്ടുങ്ങൽ സ്വദേശിയായ യുവാവിനോട്  തട്ടിക്കയറുകയും കയ്യിലുണ്ടായിരുന്ന കുപ്പിച്ചില്ലു കൊണ്ട് കഴുത്തിൽ കുത്തുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ കസബ   പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഈ കേസിൽ  ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതി മാനാഞ്ചിറ ഭാഗത്ത് ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റൻറ് സബ്  ഇൻസ്പെക്ടർ സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്.ഐ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Fashion ⏭️

Back to top button