CINEMA

ത​മി​ഴ​കം​ ​ഭ​രി​ക്കാൻ പെ​ൺ​സി​നി​മ​കൾ


ശ്ര​ദ്ധ​ ​നേ​ടി മ​ല​യാ​ള​ത്തി​ൽ​ ​ഉ​ർ​വ​ശി​യു​ടെ​ ​ആ​ശ​യും​ ​പാ​‌​ർ​വ​തി​ ​തി​രു​വോ​ത്തി​ന്റെ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​കു​റ്റ​ക്കാ​രും

ത​മി​ഴ് ​സി​നി​മാ​ലോ​ക​ത്ത് ​ഒ​രു​പി​ടി​ ​സ്‌​ത്രീ​ ​കേ​ന്ദ്രീ​കൃ​ത​ ​സി​നി​മ​ക​ൾ​ ​ഒ​രു​ങ്ങു​ന്നു.​ ​ആ​വേ​ശ​ക​ര​മാ​യ​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​റു​ക​ൾ​ ​മു​ത​ൽ​ ​ഇ​രു​ണ്ട​ ​-​ ​മാ​ന​സി​ക​ ​ഭീ​തി​ ​ഉ​ണ​ർ​ത്തു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​വ​രെ​ ​ഇ​ടം​പി​ടി​ച്ചു.​ ​ഈ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​ ​ചി​ത്രീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​ന​വ​ ​സം​വി​ധാ​യ​ക​ക​ൻ​ ​മാ​രി​ ​സെ​ൽ​വ​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്രി​യ​ങ്ക​ ​മോ​ഹ​ൻ,​ ​ക​യാ​ദു​ ​ലോ​ഹ​ർ​ ​എ​ന്നി​വ​രാ​ണ് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ന്റെ​ ​സ്വ​ന്തം​ ​ബാ​ന​റാ​യ​ ​പി​ ​ആ​ർ​ ​ഷോ​യു​ടെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​ത്തി​ൽ​ ​മ​മി​ത​ ​ബൈ​ജു​വും​ ​സ്വാ​സി​ക​യു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​എം.​എ​സ്.​ ​അ​ന​ന്ദ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​എ.​ജി.​എ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്രി​യ​ങ്ക​ ​മോ​ഹ​ൻ​ ​ആ​ക്‌​ഷ​ന് ​പ്രാ​ധാ​ന്യ​ള്ള​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ജ​യ്,​ ​യോ​ഗി​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​
‘​എ​യ​ർ​ ​ലി​ഫ്റ്റ്”​ ​എ​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​രാ​ജാ​കൃ​ഷ്ണ​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തൃ​ഷ​യും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യു​മാ​ണ് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​രാ​ധി​ക​ ​ശ​ര​ത്‌​കു​മാ​ർ​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​സ്‌​ത്രീ​ ​കേ​ന്ദ്രീ​കൃ​ത​ ​സി​നി​മ​ക​ൾ​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടു​ന്നു.​ ​
അ​ത്യു​ജ്ജ്വ​ല​ ​പ്ര​ക​ട​നം​ ​ആ​ണ് ​ആ​ശ​യി​ൽ​ ​ഉ​ർ​വ​ശി​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ ​ആ​ശ​യി​ൽ​ ​ആ​ശ​യാ​ണ് ​ഉ​ർ​വ​ശി.​ ​ആ​ദ്യ​മാ​യി​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​കു​റ്റ​ക്കാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത്.​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടു​ക​യാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളും.​ ​ഉ​ള്ളൊ​ഴു​ക്കി​നു​ശേ​ഷം​ ​ഉ​ർ​വ​ശി​യു​ടെ​യും​ ​പാ​ർ​വ​തി​യു​ടെ​യും​ ​വേ​റി​ട്ട​ ​അ​ഭി​ന​യ​ത​ല​ങ്ങ​ൾ​ ​കാ​ണി​ച്ചു​ത​രി​ക​യാ​ണ് ​ഇ​രു​ ​ചി​ത്ര​ങ്ങ​ളും.


Business ⏭️

Back to top button