NEWS
3,383 കോടിയുടെ ആസ്തി, മുഷിഞ്ഞ വേഷം ധരിച്ച് റോഡിൽ; തെരുവില്‍ ഭിക്ഷയാചിച്ച് കോടീശ്വര എംഎൽഎ

മുംബൈ ∙ പകലൊന്നു മതിയായിരുന്നു പരാഗ് ഷായുടെ ജീവിതം മാറിമറിയാൻ. യാചകവേഷത്തിൽ തെരുവിലിരുന്നപ്പോൾ കിട്ടിയ 20 രൂപയ്ക്കു മുന്നിൽ മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎൽഎയുടെ 3,383 കോടിയുടെ ആസ്തി പോലും നിസ്സാരമായി.ദയതോന്നിയ കച്ചവടക്കാരൻ കൊടുത്ത സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാൾ രുചി തോന്നി. ജൈനഗുരുവിന്റെ നിർദേശപ്രകാരമാണ് പരാഗ് ഷാ ഒരുപകൽ തെരുവിൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. മുഷിഞ്ഞ വേഷം ധരിച്ച് രൂപംമാറി സ്വന്തം നിയമസഭാമണ്ഡലമായ ഘാട്കോപ്പർ ഈസ്റ്റിലെ തെരുവിലിരുന്നു. കാഴ്ചപ്പാടുകൾ മാറിയതിനൊപ്പം മനുഷ്യരെക്കുറിച്ച് ഒട്ടേറെ അറിവുകളും ലഭിച്ചെന്ന് ഷാ പറയുന്നു.
Fashion ⏭️


