SPORTS

ഇന്ത്യ ട്രോഫി വാങ്ങില്ലെന്ന് മൊഹ്‍സിൻ നഖ്‍വിക്ക് അറിയാമായിരുന്നു; എതിർത്തില്ലെന്ന് വെളിപ്പെടുത്തൽ


മുംബൈ∙ ഏഷ്യാകപ്പ് ജയിച്ചാൽ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങേണ്ടെന്ന തീരുമാനം ഇന്ത്യൻ‌ ടീം മാനേജ്മെന്റ് ഒരുമിച്ച് എടുത്തതാണെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും ഇക്കാര്യം അറിയാമായിരുന്നെന്നും ബിസിസിഐ വൈസ് പ്രസി‍‍ഡന്റ് രാജീവ് ശുക്ല. എസിസി തലവനായ മൊഹ്‍സിൻ നഖ്‍വി ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ എതിർത്തിരുന്നില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിനു തോൽപിച്ചാണ് ഇന്ത്യ വനിതാ ഏഷ്യാകപ്പിലെ എട്ടാം കിരീടം വിജയിച്ചത്. എന്നാൽ പാക്കിസ്ഥാനിലെ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ തയാറായില്ല. രണ്ടാം സ്ഥാനക്കാർക്കുള്ള പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‌‌വിയും സംഘവും ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിന്ന ശേഷം സ്റ്റേഡിയം വിട്ടു. അതേസമയം കളി ജയിച്ച ശേഷം ഇന്ത്യൻ താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു.‘‘രാജ്യത്തിന്റെ നയതന്ത്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി ബിസിസിഐക്കു പ്രവർത്തിക്കാൻ സാധിക്കില്ല. ജേതാക്കളായാൽ, നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് എസിസിയെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇത് ബിസിസിഐയോ കളിക്കാരോ എടുത്ത തീരുമാനമല്ല. രാജ്യത്തിന്റെ താൽപര്യം പിന്തുടരാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിലൂടെ പഹൽഗാം ആക്രമണത്തിലെ ഇരകളായ എല്ലാവരെയും ഞങ്ങൾ ആദരിക്കുകയായിരുന്നു.’’– സൈകിയ പറഞ്ഞു.


Auto ⏭️

Back to top button