LIFESTYLE

അപ്പം, ദോശ, പുട്ട് കഴിച്ച് മടുത്തോ? ഈസിയായി സൂപ്പർ ടേസ്റ്റിൽ അവൽ ഒറട്ടി തയ്യാറാക്കാം


അവൽ ഒറട്ടി

നാളത്തെ ബ്രേക്ക്‌ഫാസ്റ്റ് എന്തുണ്ടാക്കുമെന്ന് തലേദിവസംതന്നെ ആലോചിക്കുന്നവരാണ് മിക്കവാറും വീട്ടമ്മമാരും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഇത്തരത്തിൽ ചിന്തിക്കാറുണ്ട്. സാധാരണ കേരളീയ പ്രഭാതഭക്ഷണ വിഭവങ്ങളായ ദോശ, ഇഡ്ഡലി, പുട്ട്, അപ്പം തുടങ്ങിയവ കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന കിടിലനൊരു ഐറ്റമാണ് അവൽ ഒറട്ടി.

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് അവൽ എടുത്തതിനുശേഷം അതിൽ വെള്ളമൊഴിച്ച് പത്തുമിനിട്ട് മാറ്റിവയ്ക്കണം. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് വെള്ളം മുഴുവൻ മാറ്റി അവൽ മാത്രമെടുക്കണം. ഇനി അവൽ നന്നായി കുഴച്ചെടുക്കാം. ഇതിലേയ്ക്ക് സവാള, ഇഞ്ചി, പച്ചമുളക്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പില, മല്ലിയില, ഒരു ടീസ്‌പൂൺ ജീരകം, അര ടീസ്‌പൂൺ കായപ്പൊടി, അരക്കപ്പ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കണം. അവസാനം കയ്യിൽ അല്പം എണ്ണ പുരട്ടിയതിനുശേഷം ഒന്നുകൂടി കുഴയ്ക്കണം. ഇനി മാവ് ചെറിയ ഉരുളകളാക്കിയതിനുശേഷം ദോശ തവയിൽ പരത്തി ചുട്ടെടുക്കാം. മാവ് പരത്തിയതിനുശേഷം മുകളിലും തിരിച്ചിടുമ്പോഴും മുകളിൽ എണ്ണ ഒഴിച്ചുകൊടുക്കണം.

English Summary

A Malayalam news article features a recipe for ‘Aval Oratti,’ a novel breakfast option. It highlights the dish as an alternative for individuals seeking variety beyond common Kerala breakfast items like dosa and idli. The preparation involves soaking flattened rice, mixing it with finely chopped vegetables and spices, then shaping and cooking it on a griddle.


News ⏭️

Back to top button