NEWS

മോർഫിങ് കേസ്: ‘മല്ലു പ്രീമിയം’ ഗ്രൂപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ ടെലിഗ്രാം


കൊച്ചി ∙ തൃക്കാക്കര ഭാരത് മാതാ കോളജ് മോർഫിങ് കേസിൽ ചിത്രങ്ങൾ പ്രചരിച്ച ‘മല്ലു പ്രീമിയം’ ടെലിഗ്രാം ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായി പൊലീസിനു നൽകാതെ ടെലിഗ്രാം. ഇതോടെ വിശദാംശങ്ങൾ തേടി കൊച്ചി സിറ്റി പൊലീസ് ടെലിഗ്രാമിനു വീണ്ടും കത്തയച്ചു. പ്രതികളുമായി ബന്ധമുള്ള ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമീടാക്കിത്തുടങ്ങിയ പ്രീമിയം ടെലിഗ്രാം ഗ്രൂപ്പിൽ 12 അംഗങ്ങളുണ്ട്.ഇതിൽ ചിലർ വിദേശ ഫോൺ നമ്പറുകളാണ് അക്കൗണ്ടിനായി ഉപയോഗിച്ചത്. ഇതിന്റെ വിവരങ്ങൾ ടെലിഗ്രാം കൈമാറിയില്ല.ടെലിഗ്രാം ഗ്രൂപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോൺ നമ്പർ ജാർഖണ്ഡിൽനിന്നുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകളിൽ, പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയതിനെത്തുടർന്ന്, പ്രതികളായ ശ്രീഹരിക്കും സനീഷിനുമെതിരെ പോക്സോ വകുപ്പുകളും ചുമത്തിയെന്നു സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും വിശദമായ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


Fashion ⏭️

Back to top button