SPORTS
‘മാസ്’ കാണിക്കാൻ ഇന്ത്യൻ ക്യാപ്റ്റനുമായുള്ള ഹസ്തദാനം ഒഴിവാക്കി, ക്യാപ്റ്റനെ തള്ളി ബംഗ്ലദേശ്, പ്രതിരോധത്തിലായി നിഗർ സുൽത്താന

ദുബായ്∙ വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമി ഫൈനലിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ഹസ്തദാനം ഒഴിവാക്കിയ ബംഗ്ലദേശ് ക്യാപ്റ്റന്‍ നിഗർ സുൽത്താനയ്ക്കു തിരിച്ചടി. നിഗറിനെ തള്ളി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തന്നെ രംഗത്തെത്തി. ബംഗ്ലദേശ് ക്യാപ്റ്റൻ സ്വന്തം നിലയിലാണ് ഹസ്തദാനം ഒഴിവാക്കിയതെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയർമാൻ റഫിഖുൽ ഇസ്‍ലാം ബാബു പ്രതികരിച്ചു. എല്ലാ ക്രിക്കറ്റ് രാജ്യങ്ങളുമായും മികച്ച ബന്ധമുണ്ടാക്കാനാണ് ബംഗ്ലദേശ് ശ്രമിക്കുന്നതെന്നും ബിസിബി പ്രതിനിധി പറഞ്ഞതോടെ ക്യാപ്റ്റൻ വെട്ടിലായി.ട്വന്റി20 ലോകകപ്പ് ബഹിഷ്കരണത്തിനു ശേഷം ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിസിബി. ഇടക്കാല സര്‍ക്കാരിന്റെ സമ്മർദത്തെ തുടർന്ന് ഇന്ത്യയില്‍ നടന്ന ലോകകപ്പ് ബംഗ്ലദേശ് ബഹിഷ്കരിച്ചിരുന്നു. ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു രാജ്യത്തേക്കു മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാതിരുന്നതോടെയാണ് ബംഗ്ലദേശ് ടൂർണമെന്റ് ബഹിഷ്കരിച്ചത്. ഈ നീക്കത്തിലൂടെ കോടികളുടെ നഷ്ടമാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനു സംഭവിച്ചത്. സംഭവത്തിനു ശേഷം ബംഗ്ലദേശുമായി പരമ്പരകൾ കളിക്കാൻ ബിസിസിഐ തയാറായിട്ടുമില്ല.
Auto ⏭️


