NEWS

ബ്രിക്സ് ഉച്ചകോടി: പുട്ടിൻ ഇന്ത്യയിലെത്തി; ഇന്ന് മോദിയുമായി ചർച്ച, സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ല


ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്​ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഉച്ചതിരിഞ്ഞ് പുട്ടിൻ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ മേഖലകളിലെ ഇന്ത്യ–റഷ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാകും ഇരുനേതാക്കളും ചർച്ച നടത്തുക. ബിഷ്കെക്കിൽ കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായ് ഉച്ചകോടിയിലും മോദിയും പുട്ടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.ബ്രഹ്മോസ് മിസൈല്‍ നവീകരണമുൾപ്പെടെയുള്ള പ്രതിരോധ പദ്ധതികൾ മോദി–പുട്ടിൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണു കരുതുന്നത്. ബ്രഹ്മോസ് മിസൈലിന്റെ നവീകരണം ഇന്ത്യയും റഷ്യയും ചർച്ച ചെയ്യുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറാൻ ബാക്കിയുള്ള എസ്–400 മിസൈൽ പ്രതിരോധ സംവിധാനം കൈമാറാനുള്ള നടപടി സ്വീകരിക്കാനും എസ്‌യു–57 യുദ്ധവിമാനങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് ചർച്ച നടത്താനും റഷ്യ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു ബ്രിക്‌സ് ബിസിനസ് ഫോറം നടക്കും. തുടർന്നു 2 ദിവസങ്ങളിൽ ഉച്ചകോടി നടക്കും. 12നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കൾക്കു വിരുന്ന് ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ വിവിധ നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകളും നടത്തും.


Fashion ⏭️

Back to top button