NEWS

മാസപ്പടിക്കേസിൽ അന്വേഷണവുമായി മുന്നോട്ട്; സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം:സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന സൂചന നൽകി മുഖ്യമന്ത്രി.
ഇന്നലെ കെ.പി.സി.സിഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻ്റുമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇ.ഡിയുടെ ആയുധമായി നിന്നുകൊടുക്കരുതെന്ന്, രാഹുൽഗാന്ധിയെയും സോണിയാഗാന്ധിയെയും ഇ.ഡി ഉപദ്രവിച്ചത് ഓർമ്മിപ്പിച്ച് ചില ഭാരവാഹികൾ പറഞ്ഞു. പിണറായി ഇതെല്ലാം ചോദിച്ചുവാങ്ങിയതല്ലേ എന്നായിരുന്നു വി.ഡി.സതീശൻ്റെ മറുചോദ്യം.

നിഷേധിക്കാനാവാത്ത തെളിവുകളോടെ, കാര്യകാരണസഹിതമാണ് ഇ.ഡി അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. സർക്കാർ നടപടി എടുക്കാതിരുന്നാൽ ആരെങ്കിലും കോടതിയെ സമീപിച്ചാലോ. അവർ ശുപാർശയ്ക്കൊപ്പം തന്നിട്ടുള്ള രേഖകൾ സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവുമോ? പലരുടെയും ചുരുക്കപ്പേരുകളാണ് സി.എം.ആർ.എല്ലിന്റെ ഡയറിയിലുള്ളതെങ്കിലും പിണറായിയുടെ മകളെ അക്കൗണ്ട് വഴിയാണ് ഇടപാടുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സോണിയാഗാന്ധിയോടും രാഹുൽഗാന്ധിയോടും ചെയ്ത അനീതി മറക്കാനാവില്ല, മറുവശത്ത് ബി.ജെ.പിയുമുണ്ട്. എന്നാൽ തെളിവുകൾ അവഗണിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

തൂഫാന് കൈയടി

ച​ർ​ച്ച​യി​ൽ​ ​ പങ്കെടുത്ത എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​തൂഫാൻ ഉൾപ്പെ ടെയുള്ള ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​അ​ഭി​ന​ന്ദി​ച്ചു. ​അതേസമയം വൈ​ദ്യു​തി​ ​പ്ര​തി​സ​ന്ധി​ ​വി​മ​ർ​ശ​ന​ ​വി​ധേ​യ​മാ​യി.​ ​അ​ടി​ക്ക​ടി​ ​ക​റ​ണ്ടി​ല്ലാ​തെ​ ​വ​രു​ന്ന​ത് ​ജ​ന​ങ്ങ​ളി​ൽ​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ​മി​ക്ക​വ​രും​ ​ചൂ​ണ്ടി​ക്കാ​ട്ടി. ​ പ്രിയദർശിനി പദ്ധതി,​​ഓ​ണ​ക്കാ​ല​ത്ത് ​വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്തി​യ​ത് ​അ​ട​ക്ക​മു​ള്ള​ ​ജ​ന​പ്രി​യ​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​വൈ​ദ്യു​തി​ ​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​ ​മോ​ശ​മാ​വു​ക​യാ​ണെ​ന്നും​ ​അ​ഭി​പ്രാ​യ​മു​ണ്ടാ​യി.​ ​ ഇ​പ്പോ​ഴ​ത്തെ​ ​ഭ​ര​ണ​ത്തി​ന്റെ​ ​കു​ഴ​പ്പ​മ​ല്ല​ ​ഇ​തെ​ന്നും​ ​മു​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ചി​ല​ ​ന​ട​പ​ടി​ക​ളാ​ണ് ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നു​മു​ള്ള​ ​ഒ​ഴു​ക്ക​ൻ​ ​മ​റു​പ​ടി​യാ​ണ് ​മ​ന്ത്രി​ ​സ​ണ്ണി​ജോ​സ​ഫ് ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.

പി.എം.ശ്രീയിലെ വിയോജിപ്പിനും മറുപടി

പി.എം.ശ്രീപദ്ധതിയുമായി മുന്നോട്ടു പോകുന്നതിലെ അനൗചിത്യം മാത്യുകുഴൽനാടൻ, ദീപ്തിമേരിവർഗ്ഗീസ്, പി.എം.നിയാസ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണായുധമാക്കിയിട്ട് , ഇപ്പോൾ മലക്കംമറിയുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കില്ലേ എന്നാണ് അവർ ഉന്നയിച്ചത്.

ഇതിനെയും വി.ഡി.സതീശൻ ഖണ്ഡിച്ചു. പി.എം.ശ്രീ പദ്ധതിക്കെതിരായ പ്രചാരണം കൊണ്ടാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതെന്ന് പറയുന്നത് തമാശയായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭരണകാലത്തെ നരകയാതന കാരണമാണ് യു.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ കേന്ദ്രം ആനുകൂല്യങ്ങൾ തടയും. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കുകയാണ്. ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാനാവില്ല. സർക്കാർ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ചും കരിക്കുലവും പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളും സർക്കാർ തീരുമാനിക്കുന്ന വിധത്തിലും നടപ്പാക്കാനാണ് ശ്രമം.

കൂ​ടു​ത​ൽ​ ​ബോ​ർ​ഡു​ക​ളും കോ​ർ​പ്പ​റേ​ഷ​നു​ക​ളും കോ​ൺ​ഗ്ര​സി​ന്

കൂ​ടു​ത​ൽ​ ​ബോ​ർ​ഡു​ക​ളു​ടെ​യും​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും​ ​ഭ​ര​ണ​സാ​ര​ത്ഥ്യം​ ​കോ​ൺ​ഗ്ര​സി​ന് ​ല​ഭി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ബോ​ർ​ഡ്,​കോ​ർ​പ്പ​റേ​ഷ​ൻ​ ​വി​ഭ​ജ​ന​ത്തി​ൽ​ ​ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സാ​ധാ​ര​ണ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും​ ​കു​റേ​ക്കൂ​ടി​ ​ജ​ന​കീ​യ​രാ​ക​ണ​മെ​ന്നും​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​പ​ല​ ​മ​ന്ത്രി​മാ​രും​ ​ഫോ​ൺ​ ​വി​ളി​ച്ചാ​ൽ​ ​എ​ടു​ക്കു​ന്നി​ല്ല.​ ​മ​ന്ത്രി​മാ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​ജി​ല്ലാ​നേ​തൃ​ത്വം​ ​അ​റി​യാ​ത്ത​ ​സ്ഥി​തി​യു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ശ​യ​വി​നി​മ​യം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​ യോ​ഗ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​മ​ന്ത്രി​മാ​ർ​ ​മു​ഴു​വ​ൻ​ ​സ​മ​യം​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തും​ ​ചി​ല​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മു​ഖ്യ​മ​ന്ത്രി,​ ​മ​ന്ത്രി​മാ​രാ​യ​ ​എ.​പി.​അ​നി​ൽ​കു​മാ​ർ,​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കൂ​ടി​യാ​യ​ ​സ​ണ്ണി​ജോ​സ​ഫ്,​കെ.​എ.​തു​ള​സി,​പി.​സി.​വി​ഷ്ണു​നാ​ഥ്,​ടി.​സി​ദ്ദി​ഖ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​ഏ​റെ​ക്കു​റെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​അ​ടൂ​ർ​പ്ര​കാ​ശും​ ​പ​ങ്കെ​ടു​ത്തു. ചി​റ​യി​ൻ​കീ​ഴ് ​സം​ഭ​വ​ത്തി​ലൂ​ടെ​ ​പാ​ർ​ട്ടി​ക്ക് ​നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​ ​ര​മ്യ​ഹ​രി​ദാ​സ് ​എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഭൂ​രി​പ​ക്ഷം​ ​ഭാ​ര​വാ​ഹി​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ.​പി.​സി.​സി​ ​പു​നഃ​സം​ഘ​ട​നാ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും​ ​ചി​ല​ർ​ ​ഉ​ന്ന​യി​ച്ചു.​ ​രാ​വി​ലെ​ 10.30​ ​ന് ​തു​ട​ങ്ങി​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​യോ​ടെ​യാ​ണ് ​സ​മാ​പി​ച്ച​ത്.

ദീപാദാസ് മുൻഷിക്ക് പിണക്കം

അ​തേ​സ​മ​യം​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി​യെ​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ചി​ല്ലെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ചി​ല​ ​നേ​താ​ക്ക​ളെ​ ​അ​വ​ർ​ ​പ​രി​ഭ​വം​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു.

Read News ⏭️

Back to top button