SPORTS

80 റൺസിൽ ഓൾഔട്ടാകുന്നത് പഴങ്കഥ, നായകനായാൽ ഇങ്ങനെ വേണം; കിരീടത്തിന് പിന്നിൽ ഡ്രസ്സിങ് റൂമിലെ ആ മന്ത്രം!


ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്ന പേരാണ് ഇഷാൻ കിഷൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം, ശാന്തതയും തന്ത്രപരമായ പക്വതയും കൈമുതലാക്കി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ കിഷൻ, കിഴക്കൻ മേഖലയുടെ ക്രിക്കറ്റ് ചരിത്രത്തെത്തന്നെ തിരുത്തിയെഴുതിയിരിക്കുകയാണ്. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെ തകർത്തെറിഞ്ഞ് 13 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുമ്പോൾ, അതിന് ചുക്കാൻ പിടിച്ച നായകനും നട്ടെല്ലും മറ്റാരുമായിരുന്നില്ല, ഈ ഇരുപത്തിയാറുകാരൻ വിക്കറ്റ് കീപ്പർ ഇൻ ബാറ്റർ തന്നെയായിരുന്നു.∙ നായകന്റെ മാതൃകാപരമായ ഇന്നിങ്സ് (270, 80)രണ്ടാം ഇന്നിങ്സിലും തന്റെ ക്ലാസ്സ് നിലനിർത്തിയ താരം 80 റൺസ് കൂടി കൂട്ടിച്ചേർത്തു. ഫൈനലിൽ നേടിയ ഈ കൂറ്റൻ റൺസ് ബാക്കി നിർത്തിയാണ് 2012/13 സീസണിന് ശേഷം ആദ്യമായി ഈസ്റ്റ് സോൺ ദുലീപ് ട്രോഫിയിൽ മുത്തമിട്ടത്. കിരീടനേട്ടത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വളരെ എളിമയോടെയും എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് ഇഷാൻ സംസാരിച്ചത്: “ഒരു ടീമെന്ന നിലയിലാണ് ഞങ്ങൾ ഈ ട്രോഫി നേടിയത്. പരസ്പരം പിന്തുണയ്ക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. നല്ലൊരു ലീഡറാകാൻ എനിക്ക് കഴിഞ്ഞുവെന്ന് കരുതുന്നു (ചിരിയോടെ). എന്നാൽ യാത്ര ഇവിടെ തീരുന്നില്ല. ഓരോ ദിവസവും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മെച്ചപ്പെടാനുണ്ട്.”


Auto ⏭️

Back to top button