NEWS

‘മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ല; രാജിവയ്ക്കേണ്ട ഒരു സാഹചര്യവുമില്ല: കാലാവധി പൂർത്തിയാക്കും’


തിരുവനനന്തപുരം∙ ദേവസ്വം മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പറഞ്ഞു പരിഹരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. സ്ഥാനം രാജിവച്ച് ഒഴിയേണ്ട ഒരു സാഹചര്യവുമില്ലെന്നും നിയമന കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ മന്ത്രിക്ക് മാത്രമായി ഗാര്‍ഡിനെ നിയമിച്ചത് ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ല. എന്നാല്‍ അതു സ്വാഭാവികമായ നടപടി മാത്രമാണ്. വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചിലര്‍ക്കു നിരാശ ഉണ്ടാകും. അത്തരക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്താന്‍ ശ്രമിക്കുന്നത്. ശബരിമല തീര്‍ഥാടത്തിന്റെ ഒരുക്കങ്ങളില്‍ ഒരു സൈന്യാധിപന്റെ സ്ഥാനത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നത്. 2027 നവംബര്‍ വരെയാണ് എന്റെ കാലാവധി. കാലാവധി പൂര്‍ത്തിയാക്കിയേ ഇറങ്ങുകയുള്ളു. സര്‍ക്കാരിന് അനഭിമതനാണെന്നു തോന്നിയിട്ടില്ല. മന്ത്രിയുടെ ഓഫിസില്‍നിന്ന് അസ്വാഭാവികമായ ഇടപെടല്‍ ഒന്നുമില്ല. ആറന്മുളയിലെ ഉപരാഷ്ട്രപതി പങ്കെടുത്ത പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ അതില്‍ പരിഭവമൊന്നുമില്ല. ആറന്മുള പള്ളിയോട സംഘവുമായി നല്ല ബന്ധമാണുള്ളതെന്നും കെ.ജയകുമാര്‍ പറഞ്ഞു.


Fashion ⏭️

Back to top button