NEWS

ജീവിതം തേടി മലബാറിൽനിന്ന് ഓസ്ട്രേലിയയിലേക്ക്; ചതിച്ചുവടിൽവീണ് കാസിമും അബ്ദുല്ലയും: നൂറ്റാണ്ടിനു ശേഷം ലോകമറിഞ്ഞ കഥ


കോഴിക്കോട്∙ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലബാറിൽനിന്ന് ഓസ്ട്രേലിയയിൽ എത്തിയ രണ്ട് മുസ്‌ലിം കളരിപ്പയറ്റ് അഭ്യാസികളുടെ ദുരന്തപര്യവസായിയായ ജീവിതകഥയിലേക്ക് വഴിമരുന്നിട്ട് അമേരിക്കയിലെ മേരിലാൻഡിൽ താമസിക്കുന്ന ജർമൻ എഴുത്തുകാരന്റെ അന്വേഷണം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസിലെ ചരിത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അബ്ബാസ് പനയ്ക്കൽ എഡിറ്റ് ചെയ്ത്, ചരിത്ര സാമൂഹിക മേഖലകളിലെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന പാൽഗ്രേവ് മാക്മില്ലൻ പുറത്തിറക്കിയ ‘ഫെയ്ത്ത്, കൊമേഴ്സ്, ആൻഡ് കൾചറൽ എക്‌സ്ചേഞ്ച് ഇൻ ദ് വേൾഡ് ഓഫ് ഇബ്നു ബത്തൂത്ത’ എന്ന ഗ്രന്ഥത്തിലെ പതിനഞ്ചാം അധ്യായത്തിലാണ് വില്യം ഗ്ലിചർ എന്ന ജർമൻ എഴുത്തുകാരൻ തന്റെ പൂർവികന്റെ ജീവിതം തിരഞ്ഞ് ഓസ്ട്രേലിയയിൽ നടത്തിയ അന്വേഷണങ്ങൾക്കിടെ യാദൃച്ഛികമായി കണ്ടെത്തിയ രണ്ട് മു‌സ്‌ലിം കളരിപ്പയറ്റ് അഭ്യാസികളുടെ ജീവിതകഥ വിവരിക്കുന്നത്. കളരിപ്പയറ്റിലെ മികച്ച അഭ്യാസികളാണെങ്കിലും ഭാഷാപരവും മറ്റുമായി ഇവർക്കുണ്ടായിരുന്ന പരിമിതികൾ മലബാറിൽനിന്ന് ഓസ്ട്രേലിയയിൽ എത്തിയ ഇവരുടെ ജീവിതം തകരാനിടയാക്കിയ കഥയും ഇതിലുണ്ട്.പ്രശസ്ത ലോക സഞ്ചാരികളിൽ ഒരാളായ ഇബ്നു ബത്തൂത്ത പതിനാലാം നൂറ്റാണ്ടിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ നടത്തിയ യാത്രകളെ അടിസ്ഥാനമാക്കി തുടർനൂറ്റാണ്ടുകളിൽ ഈ ഭൂവിഭാഗങ്ങളിൽ ഉണ്ടായ മത, വാണിജ്യ, സാമൂഹിക ചലനങ്ങളാണ് ഗ്രന്ഥത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇബ്നു ബത്തൂത്തയുടെ യാത്രകളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പഠനങ്ങൾക്ക് മുൻഗണന നൽകുന്ന ഇബ്നു ബത്തൂത്ത ഇന്റർനാഷനൽ സെന്റർ ഓഫ് ഇന്റർ കൾചറൽ സ്റ്റഡീസ് ഡയറക്ടർ കൂടിയാണ് മലപ്പുറം വേങ്ങര സ്വദേശി കൂടിയായ പ്രഫ. ഡോ. അബ്ബാസ് പനയ്ക്കൽ.ഇതേക്കുറിച്ച് ഇരുവരും പരാതി നൽകിയെങ്കിലും ആരും അതത്ര ചെവിക്കൊണ്ടില്ല. തുടർന്നു പല മാർഗങ്ങളിലൂടെ സിഡ്നിയിൽ എത്തിയ ശേഷമാണ് ഇരുവരുടെയും അഭ്യാസപ്രകടനങ്ങൾ കണ്ട് ഇഷ്ടപ്പെട്ട ഹെൻറി ബർട്ടൻ എന്നയാൾ ഇവരെ അന്നത്തെ പ്രശസ്ത സർക്കസ് കമ്പനികളിൽ ഒന്നായ നാഷനൽ സർക്കസിൽ എത്തിക്കുന്നത്. ഇതേ കമ്പനിയിലാണ് വില്യം ഗ്ലിചറിന്റെ മുതുമുത്തച്ഛനായ മൈക്കൽ ഗ്ലിചർ അന്ന് ബാൻഡ് മാസ്റ്ററായി പ്രവർത്തിച്ചിരുന്നത്. കാണികൾക്ക് ഏറെ വിസ്മയകരങ്ങളായ കളരിമുറകളാണ് ഈ രണ്ടു മലബാറുകാരും ഈ സർക്കസ് കമ്പനിയിൽ നടത്തിയിരുന്നതെങ്കിലും നിറത്തിലും മവവിശ്വാസത്തിലുമുള്ള വ്യത്യാസം അവരെ മറ്റുള്ളവരിൽനിന്നു വേറിട്ടുനിർത്തിയെന്നും വില്യം ഗ്ലിചർ നടത്തിയ പഠനങ്ങളിൽ പറയുന്നു.


Fashion ⏭️

Back to top button