NEWS
സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ്; ചങ്കിടിച്ച് ടൂറിസ്റ്റ് വാഹന ഉടമകൾ

സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകുന്ന നടപടികൾ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ ടൂറിസ്റ്റ് വാഹന ഉടമകൾകൽപറ്റ ∙ സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകാനുള്ള നടപടി ലഘൂകരിക്കാനുള്ള നീക്കത്തിൽ ആശങ്കയിലാണു ടൂറിസ്റ്റ് വാഹന ഉടമകൾ. പുതിയ തീരുമാനം തങ്ങളുടെ വ്യവസായത്തെ തകർക്കുമെന്നു ടൂറിസ്റ്റ് വാഹന ഉടമകൾ പറയുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസ് ഉടമകൾക്ക് വന്ന നഷ്ടം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരമൊരു നിർദേശമുള്ളത്. സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് കൊടുത്താൽ ടൂറിസ്റ്റ് വാഹന ഉടമകൾ പ്രതിസന്ധിയിലാകുമെന്നു ഉടമകളുടെ സംഘടനയായ കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. സ്വകാര്യ ബസുകൾക്കു 3 മാസം കൂടുമ്പോൾ 8000 രൂപ മുതൽ 11,000 രൂപ വരെയാണ് നികുതി. ടൂറിസ്റ്റ് ബസുകളുടേത് 44,000 രൂപ മുതൽ 50,000 രൂപ വരെയും. അതിനാൽ വിവാഹ, വിനോദ സഞ്ചാര യാത്രകൾക്ക് സ്വകാര്യ ബസുകൾ കൂടി രംഗത്തിറങ്ങിയാൽ തങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ഇത്തരം യാത്രകൾ സ്വകാര്യ ബസ് ഉടമകൾക്ക് നടത്താനാകുമെന്നു ടൂറിസ്റ്റ് വാഹന ഉടമകൾ ആരോപിക്കുന്നു.
Fashion ⏭️


