NEWS
പോപ്കോൺ 250 രൂപ! ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, വെള്ളത്തിന് അമിതവില ഒഴിവാക്കണം

തിരുവനന്തപുരം∙ സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപ്പെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.പായ്ക്കറ്റിൽ ഇടാതെയാണു നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.അളവിൽ കുറവുണ്ടെങ്കിലും ഒരേ അളവിന് കൂടുതൽ പണം വാങ്ങിയാലും കേസെടുക്കാൻ അധികാരമുണ്ട്. എന്നാൽ ഇന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ എന്നു വകുപ്പിന് പറയാൻ കഴിയില്ലെന്നും രാജേഷ് സാം പറഞ്ഞു. പുറത്ത് 25 രൂപയുള്ള പോപ്കോൺ തിയറ്ററിനുള്ളിൽ 250 രൂപയ്ക്കു വരെയാണ് വിൽക്കുന്നതെന്നും കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നുവെന്നും ആരോപിച്ച് തിരുവനന്തപുരം മേയർ വി.വി.രാജേഷാണ് ചർച്ചകൾക്കു വീണ്ടും തുടക്കമിട്ടത്.
Fashion ⏭️


