LIFESTYLE

തുറന്ന അയൽപക്കങ്ങളാണോ ഗേറ്റഡ് സൊസൈറ്റികളാണോ ജീവിക്കാൻ നല്ലത്? ചർച്ചയായി പോസ്റ്റ്


സുരക്ഷാ ഭിത്തികൾക്കുള്ളിലെ സുഖസൗകര്യങ്ങളാണോ അതോ ചുറ്റുമുള്ള മനുഷ്യരുമായുള്ള ആഴത്തിലുള്ള ആത്മബന്ധമാണോ ഒരു മികച്ച അയൽപക്കത്തെ നിർവചിക്കുന്നത്? ‘ബെബാക്ക് എപി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വിഡിയോയാണ് ആധുനിക നഗരജീവിതത്തിലെ അയൽപക്ക സംസ്കാരത്തെക്കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഗേറ്റഡ് സൊസൈറ്റികളും തുറന്ന അയൽപക്കങ്ങളും തമ്മിലുള്ള പ്രായോഗിക വ്യത്യാസങ്ങളെയും സാമൂഹിക ബന്ധങ്ങളെയും തുറന്നുകാട്ടുന്നതാണ് വിഡിയോ.സുരക്ഷിതത്വവും യാഥാർഥ്യങ്ങളുംഒരു തുറന്ന പ്രദേശത്ത് താമസക്കാർക്ക് സുരക്ഷാ ജീവനക്കാരോ, വലിയ അതിർത്തി മതിലുകളോ, പാർക്കിങ് സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല. അവിടെ ശുചീകരണവും മറ്റ് പൗരസേവനങ്ങളും പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സർക്കാരിനെയുമാണ് ആശ്രയിക്കുന്നത്. മറുവശത്ത്, നിയന്ത്രിത പ്രവേശനം, ബേസ്‌മെന്റ് പാർക്കിങ്, സുരക്ഷാ ഉദ്യോഗസ്ഥർ, സൊസൈറ്റി ലൈറ്റിങ് തുടങ്ങിയ സവിശേഷതകൾ ഗേറ്റഡ് കമ്യൂണിറ്റികൾ നൽകുന്നു. താമസക്കാരിൽ നിന്ന് ഈടാക്കുന്ന മെയിന്റനൻസ് ചാർജ് വഴിയാണ് ഇത്തരം സ്വകാര്യ മാനേജ്മെന്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.എന്നാൽ, ഈ സൗകര്യങ്ങൾ ആ കോമ്പൗണ്ട് മതിലുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.‘അവരുടെ സുരക്ഷ ഈ വീടിനും ഗേറ്റിനും ഉള്ളിൽ മാത്രമാണ്. ഈ ഗേറ്റിൽ നിന്നും വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രണ്ടിന്റെയും സ്ഥിതി ഒന്നുതന്നെയാണ്. രണ്ടു വിഭാഗവും ശ്വസിക്കുന്നത് ഒരേ വായു തന്നെയാണ്’.ആഴത്തിലുള്ള മനുഷ്യബന്ധങ്ങൾതുറന്ന അയൽപക്കങ്ങളിൽ താമസക്കാർക്ക് ചുറ്റുമുള്ള ആളുകളുമായി ആഴത്തിലുള്ള പരിചയം വളർത്തിയെടുക്കാൻ കഴിയാറുണ്ട്. ‘ഈ കുട്ടി നമ്മുടെ പ്രദേശത്ത് നിന്നുള്ളതാണ്’ എന്ന രീതിയിലുള്ള സഹാനുഭൂതി അവിടെ പ്രകടമാണ്.


Cinema ⏭️

Back to top button