NEWS
കലിഫോർണിയ ഇരട്ടക്കൊലപാതകം: അഞ്ജനയെ കൊന്നത് അതിക്രൂരമായി; കാർ ദേഹത്ത് കയറ്റിയിറക്കി; അനിലയ്ക്കെതിരെ നരഹത്യക്കുറ്റം

സാൻഫ്രാൻസിസ്കോ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മിൽപീറ്റസ് പൊലീസ് ഡിപാർട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സസ്വദേശിയാണ് അനില. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്.പൊലീസിന്റെ പട്രോളിങ് വണ്ടികൾ കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു. പൊലീസ് എത്തുന്നതുവരെ വാഹനത്തെ അയാൾ നിരീക്ഷിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ എസ്യുവിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു.
Fashion ⏭️


