SPORTS

കിടന്നത് ഡ്രസിങ് റൂമിൽ, ക്രൂരമായ അനുഭവങ്ങൾ നേരിട്ടു; ഇനി ആ ഒരു സ്വപ്നം മാത്രം: തുറന്നുപറഞ്ഞ് അനായ


മെൽബൺ∙ വനിതാ ബിഗ് ബാഷ് ലീഗിൽ (ഡബ്ല്യുബിബിഎൽ) കളിക്കാൻ സാധ്യത തുറന്നതോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുകയാണ്. പ്രഫഷനൽ ക്രിക്കറ്റ് കളിക്കുകയെന്ന തന്റെ സ്വപ്നം ഒരു ഘട്ടത്തിൽ ഏതാണ്ട് ഉപേക്ഷിച്ചിരുന്നെന്നും എന്നാൽ ചുറ്റുമുള്ളവരുടെ പിന്തുണയും അംഗീകാരവും ആ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായും അനായ തുറന്നുപറഞ്ഞു. തന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുമ്പോൾ, ഭാവിയിൽ ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അനായ പറഞ്ഞു.‘‘ബിസിസിഐ ഈ വിഷയം പരിശോധിക്കുമെന്നും വനിതാ കായികരംഗത്തോട് തുല്യതയും നീതിയും അന്തസ്സും പുലർത്തുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ രൂപീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ദിവസം ഇന്ത്യയ്ക്കായി ലോകകപ്പ് നേടാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് അതു ചെയ്യണം; രാജ്യത്തിനായി എന്തെങ്കിലും നേടണം, അതാണ് എന്റെ സ്വപ്നം.’’ അനായ പറഞ്ഞു.ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് ശേഷം താൻ യുകെയിലെ ക്രിക്കറ്റ് ഡ്രസ്സിങ് റൂമുകളിലാണ് കഴിഞ്ഞിരുന്നതെന്നും അനായ വെളിപ്പെടുത്തി. ‘‘അതിജീവനത്തിനും സ്വന്തം കാര്യങ്ങൾ നോക്കാനുമായി മാത്രം ഞാൻ യുകെയിലെ ഡ്രസ്സിങ് റൂമുകളിൽ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏതാണ്ട് 5 മാസത്തോളം ഞാൻ ആ അവസ്ഥയിലായിരുന്നു. ഒടുവിൽ, എന്റെ ശസ്ത്രക്രിയകൾക്കും ജീവിതച്ചെലവുകൾക്കുമായി സോഷ്യൽ മീഡിയയുടെ സഹായം തേടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ കുറച്ച് ബ്രാൻഡ് ഡീലുകൾ ലഭിച്ചു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്കൊപ്പം എന്റെ ആദ്യത്തെ ചില ശസ്ത്രക്രിയകളും ആ സമയത്താണ് പൂർത്തിയാക്കിയത്.’’ അനായ പറഞ്ഞു,


Auto ⏭️

Back to top button