NEWS
ഇന്ത്യയെ ‘വെല്ലുവിളിച്ച്’ പാക്കിസ്ഥാനിൽ ചൈനയുടെ പദ്ധതി; ചേരാൻ അഫ്ഗാനിസ്ഥാൻ? തുറക്കുമോ തോർഖാം? എരിതീയിൽ എണ്ണയിട്ട് യുഎസ്

പാക്കിസ്ഥാനിൽ വമ്പൻ നിക്ഷേപത്തോടെ ചൈന ഒരുക്കുന്ന തന്ത്രപ്രധാന ചരക്കുനീക്ക, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ചേരാൻ അഫ്ഗാനിസ്ഥാനും? ചൈനയുടെ അധിനിവേശ മേഖലയിൽ നിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്ന് പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് നിലവിലെ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി. ഇത് പാക്ക്-അഫ്ഗാൻ അതിർത്തിയായ തോർഖാം വഴി അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് നിർദ്ദിഷ്ട സിപിഇസി 2.0.പദ്ധതിയിൽ ചേരാമെന്നും തുടർനടപടികൾ നടക്കട്ടേയെന്നും 2025 മേയിൽ ചേർന്ന പാക്ക്, അഫ്ഗാൻ, ചൈന പ്രതിനിധികളുടെ ചർച്ച തത്വത്തിൽ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിൽ റോഡുമാർഗം ചരക്കുനീക്കം നടക്കുന്നതും ഖൈബർ മലനിരകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ പാതയുമാണ് തോർഖാം അതിർത്തിയിലുള്ളത്.പൂർണമായും കരയാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനും മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾക്കും നിലവിൽ ഏറ്റവും അടുത്ത തുറമുഖങ്ങൾ പാക്കിസ്ഥാനിലെ കറാച്ചിയും ഗ്വാദറുമാണ്. തോർഖാം അടഞ്ഞതോടെ ഈ രാജ്യങ്ങൾ ചബഹാറിലേക്ക് കണ്ണെറിഞ്ഞു. സിപിഇസി 2.0ൽ റോഡ്, റെയിൽ കണക്റ്റിവിറ്റികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുണ്ട്.
Fashion ⏭️


