SPORTS
ഇന്ത്യയ്ക്കെതിരെ ലീഡെടുത്ത് ലങ്ക, രണ്ടാം ഇന്നിങ്സിലും പൊരുതുന്നു; സൂര്യബന്ദരയ്ക്കും കമിന്ദു മെൻഡിസിന് അർധസെഞ്ചറി

കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോൽവി മുന്നിൽക്കണ്ട ശ്രീലങ്ക പൊരുതുന്നു. ഫോളോഓൺ വഴങ്ങി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക മൂന്നാം സെഷൻ ആരംഭിച്ചതിനു പിന്നാലെ ലീഡെടുത്തു. 61 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന നിലയിലാണ് അവർ. നാലു റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ സൊനാൽ ദിനുഷ, നിരോഷൻ ഡിക്‌വെല്ലെ എന്നിവരാണ് ക്രീസിൽ.നേരത്തെ, 8ന് 265 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 290 റൺസിന് പുറത്താകുകയായിരുന്നു. ഫോളോഓൺ ഒഴിവാക്കാൻ വേണ്ടിയിരുന്ന 14 റൺസിന് അകലെയാണ് ലങ്ക വീണത്. ആദ്യം ലാഹിരു കുമാരയെ (58 പന്തിൽ 12) വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സാരാംശ് ജെയിൻ, പിന്നാലെ സെഞ്ചറി നേടിയ സൊനാൽ ദിനുഷയുടെയും (162 പന്തിൽ 103) വിക്കറ്റെടുത്തു.ലങ്കൻ പതനം 87 റൺസിന്റെ കൂട്ടുകെട്ട് നിർമിച്ച ഇരുവരും പതിയെ താളം കണ്ടെത്തിയെന്നു കരുതിയെങ്കിലും മെൻഡിസിന്റെ വിക്കറ്റ് തെറിപ്പിച്ച പ്രസിദ്ധ് കൃഷ്ണ അതിനു വിരാമമിട്ടു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രസിദ്ധ്, മാനവ് സുതാർ എന്നിവരാണു ശ്രീലങ്കയുടെ നട്ടെല്ല് തകർത്തത്. ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (8) അതിവേഗം മടങ്ങിയതിനു പിന്നാലെയെത്തിയ ദിനുഷയുടെ വാലറ്റത്തെ പ്രതിരോധമാണ് ലങ്കയ്ക്ക് അൽപമെങ്കിലും ആശ്വാസമായത്.
Auto ⏭️


