NEWS
ഒരു ദിവസം 1500 പേരുടെ അധ്വാനം; ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം

പുൽപള്ളി ∙ ഭീമൻ പൂക്കളമൊരുക്കി ഇരുളം ഗ്രാമം. ‘ഇരുളത്താണ് ഓണം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂൾ മൈതാനത്താണ് ഈ വർണ വിസ്മയം. 25,000 ചതുരശ്ര അടിയിൽ പത്ത് ടൺ പൂക്കളുപയോഗിച്ച് 1500 പേരുടെ അധ്വാനത്തിലാണ് ഒരു ദിവസം കൊണ്ടു പൂക്കളം പൂർത്തിയായത്. ഇരുളം ലയൺസ് ക്ലബ്ബിലെ ആശയമായിരുന്നു ഭീമൻ പൂക്കളം. അതു പിന്നീടു നാട് ഏറ്റെടുക്കുകയായിരുന്നു. നാട്ടിലെ എല്ലാ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ട്രേഡ് യൂണിയനുകളും വ്യാപാരികളും ഡ്രൈവർമാരുമടക്കം എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. മാവേലിക്കു പുറമേ ഇരുളത്തുകാരുടെ വികാരമായിരുന്ന മണിയൻ കാട്ടാനയും പൂക്കളത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പൂക്കളം രാത്രി കാണുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സാംസ്കാരികോത്സവം 27ന് സമാപിക്കും.
Fashion ⏭️


