BUSINESS

ശത്രുക്കളെ ചാമ്പലാക്കിയ ചരിത്രം; ഇന്ത്യയുടെ രക്ഷകനായ കേരള പോലീസിലെ പഴയ എ.എസ്.പി, അജിത് ഡോവലിന്റെ ശമ്പളം ഇങ്ങനെ, സീക്രട്ട് ഏജന്റിൽ നിന്ന് NSA പദവിയിലേക്ക്


‘ഇന്ത്യയുടെ ജെയിംസ് ബോണ്ട്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയും, നിലവിൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് കുമാർ ഡോവൽ. കേരള കേഡറിൽ നിന്ന് വിരമിച്ച ഐ.പി.എസ് ഓഫീസറാണ് ഇദ്ദേഹം. 1968ൽ കോട്ടയത്തും, 1972ൽ തലശ്ശേരിയിലും എ.എസ്.പി ആയി പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഇന്റലിജൻസ് & ലോ ഇന്റലിജൻസ് ഓഫീസർ കൂടിയായ ഡോവൽ, രാജ്യത്തിന്റെ തന്ത്രപ്രധാനമായ സുരക്ഷ സംബന്ധിച്ച് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ വ്യക്തിയാണ്. അജിത് ഡോവലിന്റെ കരിയർ, ഔദ്യോ​ഗിക ശമ്പളം ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. അജിത് ഡോവൽ – ശമ്പളംലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ‘PMO remuneration statement records’ പ്രകാരം 1,37,500 രൂപയാണ് ഡോവലിന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം. ‘Cabinet Secretary’s official remuneration statement for July 2025’ പ്രകാരം പേ ലെവൽ 18 അടിസ്ഥാനമാക്കി പ്രതിമാസം ആകെ 2,50,000 രൂപയാണ് ഡോവലിന്റെ പേ ബാൻഡ് എന്ന് പറയുന്നു.അജിത് ഡോവൽ – കരിയർ1945ൽ ഉത്തരാഖണ്ഡിലാണ് അജിത് ഡോവലിന്റെ ജനനം. ‘കീർത്തി ചക്ര’ ബഹുമതി ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഓഫീസറായി അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ ശ്രദ്ധ നേടി. 1968 വർഷത്തിലാണ് ഐ.പി.എസ് ഓഫീസറായി ഡോവൽ നിയമിതനാകുന്നത്.മിസോറാമിലും, പഞ്ചാബിലും തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചൊതുക്കി വരവറിയിച്ചു. 1999ൽ കാണ്ഡഹാർ വിമാനം തീവ്രവാദികൾ റാഞ്ചിയതിനെത്തുടർന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്ത്വം നൽകി. 1971 മുതൽ 1999 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾ റാഞ്ചാനുള്ള 15 ഓളം ശ്രമങ്ങളെ ഡോവലിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ നിഷ്പ്രഭമാക്കി.പാക് അതിർത്തിയിലും, പാകിസ്ഥാനിലേക്ക് കടന്നു കയറിയും 2016ൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, 2019 വർഷത്തെ ബാലാക്കോട്ട് എയർ സ്ട്രൈക്ക് എന്നിവ ഡോവലിന്റെ മേൽനോട്ടത്തിലാണ് നടത്തിയത്. നോർത്ത്-ഈസ്റ്റ് മേഖലയിൽ രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.ഇന്ത്യയുടെ സീക്രട്ട് ഏജന്റായി പ്രവർത്തിച്ചു കൊണ്ട് വലിയ സംഭാവനകൾ രാജ്യസുരക്ഷയ്ക്കായി നൽകി. ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നാല് വർഷം പ്രവർത്തിച്ചു. 1984ൽ ഖാലിസ്ഥാനി തീവ്രവാദികളെ ‘ഓപ്പറേഷൻസ് ബ്ലൂ സ്റ്റാറിലൂടെ’ നേരിട്ടു. 1988ൽ സുവർണ ക്ഷേത്രത്തിലെ ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിന്’ നേതൃത്ത്വം നൽകി 1996ൽ ജമ്മു & കശ്മീർ ഇലക്ഷന് വേണ്ട സാഹചര്യം അതിർത്തിയിൽ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.തന്റെ കരിയറിന്റെ വലിയൊരു പങ്കും, അതായത് 33 വർഷങ്ങൾ ഇന്റലിജൻസ് ബ്യൂറോയിലാണ് ഡോവൽ ചെലവഴിച്ചത്ഇതിനിടെ പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2009ൽ വിരമിച്ചതിന് ശേഷം വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായി.2014ൽ ഇറാഖിൽ ഹോസ്പിറ്റലിൽ അകപ്പെട്ട 46 ഇന്ത്യൻ നേഴ്സുമാരുടെ മോചനത്തിന് നേരിട്ട് നേതൃത്ത്വം നൽകി. പിന്നീട് ആർമി ചീഫ് ജനറൽ ദൽബീർ സിങ്ങുമായി ചേർന്ന് മ്യാൻമറിലെ മിലിട്ടറി ഓപ്പറേഷൻസ് വിജയകരമായി പൂർത്തിയാക്കി. 2019ൽ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ നിയമിതനായി. നിലവിൽ തുടർച്ചയായ മൂന്നാം ടേമിലാണ് അദ്ദേഹം ഈ ചുമതല വഹിക്കുന്നത്. ഇത് അജിത് ഡോവൽ എന്ന വ്യക്തി ഇന്ത്യ എന്ന മഹാരാജ്യത്തിന് എത്രത്തോളം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു


Read News

Back to top button