NEWS
ചണ്ഡീഗഡിൽ ഭീകരാക്രമണശ്രമം തടഞ്ഞു, സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ; ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധം

ന്യൂഡൽഹി∙ ചണ്ഡീഗഡിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ സെക്ടർ 43-ലെ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. ഖലിസ്ഥാൻ ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ടിഫിൻ ബോക്സ് ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. തർൺ താരനിലെ സർഹാലി സ്വദേശി ലവ്പ്രീത് സിങ് (19), തർൺ താരനിലെ ഡിയോബത്ത് സ്വദേശി ജഷൻപ്രീത് സിങ് (21), അമൃത്സറിലെ തർസിക്ക സ്വദേശി പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് അറസ്റ്റിലായവർ.
Fashion ⏭️


