NEWS

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്


ചേർത്തല ∙ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു.ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.


Fashion ⏭️

Back to top button