SPORTS
ഇന്ത്യൻ ടെസ്റ്റ് ടീമിൽ രഹാനെ, കോലി തുടങ്ങിയവരുടെ പിൻഗാമികൾ ആരാകും? ചേതേശ്വർ പൂജാര പറയുന്നു

പരിചയസമ്പത്തിന്റെ പകിട്ട് നിലവിലെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന് അവകാശപ്പെടാനില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലൂടെ വളർന്ന യുവനിരയ്ക്ക് എന്തിനെയും നേരിടാനുള്ള കരുത്തുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. ‘വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് റെഡ് ബോളിലേക്ക് വരുമ്പോഴുള്ള വ്യത്യാസം പ്രകടമാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ വ്യത്യസ്ത പിച്ചുകളിൽ മികവു തെളിയിച്ചവരാണ് ടീമിലുള്ളത്. അവർ മാറ്റത്തെ അനായാസം നേരിടും’– ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പര്യടനത്തിനിടെ, ഓൺലൈൻ അഭിമുഖത്തിൽ പൂജാര ‘മനോരമ’യോടു പറഞ്ഞു.Q ഇന്ത്യയുടെ സ്ഥിരം 3–ാം നമ്പർ ബാറ്ററായി ദേവ്ദത്ത് പടിക്കലിനെ ഉപയോഗിക്കാൻ സാധിക്കുമോ? A നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ ദേവ്ദത്തിനെ മൂന്നാം നമ്പർ ബാറ്ററായി ഇറക്കണമെന്നാണ് എന്റെ നിലപാട്. ബാറ്റിങ് ശൈലിയിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് ആ സ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യനാണ്. എന്നാൽ ഇനിയുള്ള ന്യൂസീലൻഡ്, ഓസ്ട്രേലിയൻ പര്യടനങ്ങളിലുള്ള പ്രകടനത്തെ ആശ്രയിച്ചിരിക്കും ഈ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഭാവി.Q ട്വന്റി20 ലീഗുകളിൽ മത്സരിക്കുന്ന യുവനിരയ്ക്ക് ആക്രമിച്ച് കളിക്കുന്നതിനോടാണ് ഇഷ്ടം. ഇതു ടെസ്റ്റിൽ തിരിച്ചടിയാകുമോ? Q കേരള ക്രിക്കറ്റ് ലീഗ് ഉൾപ്പെടെയുള്ള പ്രാദേശിക ലീഗുകൾ എത്രത്തോളം നിർണായകമാണ്? A എല്ലാ സംസ്ഥാനങ്ങൾക്കും സ്വന്തം ക്രിക്കറ്റ് ലീഗുകൾ ഉണ്ട്. ക്രിക്കറ്റിൽ അഭിരുചിയുള്ളവർക്ക് ഇതു നൽകുന്ന അവസരങ്ങൾ ചെറുതല്ല. ദേശീയ തലത്തിലേക്കു വരെ അവർക്ക് അതിവേഗം വളരാം. വ്യത്യസ്ത സാഹചര്യങ്ങളിൽ മത്സരിക്കാനും ടെക്നിക്കുകളിൽ മാറ്റം വരുത്താനും സാധിക്കും.
Auto ⏭️

