SPORTS
കിടിലം കൊല്ലം! ട്രിവാൻഡ്രം റോയൽസിനെതിരെ 11 റൺസ് ജയം; അർധസെഞ്ചറിയുമായി 40കാരൻ അരുൺ

തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിലെ ഏറ്റവും പ്രായം കൂടിയ താരമായ 40 വയസ്സുകാരൻ അരുൺ പൗലോസിന്റെ ദിവസമായിരുന്നു ഇന്നലെ. ഒമാൻ ദേശീയ ടീമിനായും കളിച്ചിട്ടുള്ള, കൊല്ലം സെയിലേഴ്സ് ഓപ്പണറായ അരുൺ ട്രിവാൻഡ്രം റോയൽസിന്റെ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു നേടിയത് 32 പന്തിൽ 62 റൺസ്. അതിൽ 6 ഫോറും 5 സിക്സും. ആ അടിത്തറയിൽ സെയിലേഴ്സ് അടിച്ചുകൂട്ടിയ 202 റൺസിനു മുന്നിൽ റോയൽസിന്റെ പോരാട്ടം 191 റൺസിൽ അവസാനിച്ചു. നേരത്തെ, ഇന്നിങ്സിന്റെ തുടക്കം മുതൽ ടോപ് ഗിയറിൽ ബാറ്റ് ചെയ്ത അരുണാണ് കൊല്ലത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (30 പന്തിൽ 43) ആനന്ദ് കൃഷ്ണനും (22 പന്തിൽ 35) ഫോം കണ്ടെത്തിയതോടെ കൊല്ലം അനായാസം 200 കടന്നു
Auto ⏭️


