NEWS

മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥനു വീഴ്ചയെന്ന് എസ്ഐടി റിപ്പോർട്ട്


തിരുവനന്തപുരം∙ അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതി അടയ്ക്കാതിരുന്ന സംഭവത്തിൽ മേൽനോട്ട ചുമതല വഹിച്ച ഉന്നത ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം ജിഎസ്ടി കമ്മിഷണർക്കു റിപ്പോർട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് മുൻപ് സ്ഥലം മാറ്റപ്പെട്ട കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസറായ പി.വി.രത്‌നാകരന്റെ മൊഴി അഞ്ചംഗ എസ്‌ഐടി സംഘം രേഖപ്പെടുത്തിയിരുന്നു.പണം വിദേശത്തേക്ക് അയച്ച കൊച്ചിയിലെ ബാങ്ക് ശാഖയിലും പരിശോധന നടത്തിയ ശേഷമാണ് എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വിഷയത്തിൽ വിശദമായ തുടരന്വേഷണം വേണമെന്ന് സംഘം ശുപാർശ ചെയ്തിട്ടുണ്ട്. ജിഎസ്ടി കമ്മിഷണർ അടുത്ത ദിവസം തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറും. മുഖ്യമന്ത്രിയാകും തുടർനടപടി തീരുമാനിക്കുക.


Fashion ⏭️

Back to top button